നിയന്ത്രണം തെറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Oct 5, 2021, 07:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com 05.10.2021) നിയന്ത്രണം തെറ്റിയ ടാങ്കെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ താമല്ലാക്കല്‍ കെ വി ജെട്ടി ജങ്ഷന് സമീപം കഴിഞ്ഞദിവസം പുലര്‍ചയോടെയായിരുന്നു സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ലോറിയില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ട് ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് ലോറി കരക്ക് കയറ്റിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. 10.30 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.
Keywords: News, Kerala, Accident, Police, Traffic, Lorry, Driver, Lorry lost control and overturned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

