കല്‍പ്പറ്റയില്‍ കെട്ടിടത്തിന് ഉള്ളിലേക്ക് ലോറി ഇടിച്ചു കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
Mar 15, 2021, 10:13 IST
വയനാട്: (www.kvartha.com 15.03.2021) കല്‍പ്പറ്റയില്‍ കെട്ടിടത്തിന് ഉള്ളിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. കലക്ടര്‍ ബംഗ്ലാവിന് എതിര്‍വശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിന്റെ ആഘാതത്തില്‍ കെട്ടിടം റോഡരികിലേക്ക് ചെരിഞ്ഞതിനാല്‍ ചുണ്ട മുതല്‍ കല്‍പ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍ എത്തണമെന്ന് പൊലീസ് അറിയിച്ചു. വെള്ളാരംകുന്ന് കോളേജ് വഴിയും കുന്നമ്പറ്റ പുത്തൂര്‍വയല്‍ വഴിയും വാഹനങ്ങള്‍ക്ക് പോകാമെന്നും പൊലീസ് നിര്‍ദേശിച്ചു.
ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കില്‍ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്നും കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ പൊളിച്ചു മാറ്റുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.
Keywords: Wayanad, News, Kerala, Accident, Injured, District Collector, Lorry crashed into building In Kalpetta; One injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.