സംസ്ഥാനം ഇത്തവണ റെക്കോര്‍ഡ് പോളിംങിലേക്ക് നീങ്ങുമെന്ന് സൂചന

 


തിരുവനന്തപുരം: (www.kvartha.com 10.04.2014) കേരളം കാത്തിരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംങ് ഉണ്ടാകുമെന്ന് വ്യക്തമായ സൂചന. വൈകുന്നേരം മൂന്ന് മണിവരെ 60 ശതമാനം പോളിംങാണ് രേഖപ്പെടുത്തിയത്. കനത്ത പോളിംങ് ഇപ്പോഴും തുടരുകയാണ്. അങ്ങിനെയെങ്കില്‍ മുന്‍കാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും തിരഞ്ഞെടുപ്പ് കമ്മീഷനും വിലയിരുത്തുന്നത്.

കനത്ത ചൂട് കണക്കിലെടുത്ത് വൈകുന്നേരങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 73.37 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. സംസ്ഥാനത്ത് കണ്ണൂരിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംങ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ ഇതിനകം 70 ശതമാനം പോളിംങ് കടന്നു. തിരുവനന്തപുരത്തും, ആറ്റിങ്ങലിലുമാണ് കുറവ് പോളിംങ്. തിരുവനന്തപുരത്ത് 52.4 ഉം ആറ്റിങ്ങലില്‍ 52.9 ശതമാനം പോളിംങുമാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനം ഇത്തവണ റെക്കോര്‍ഡ് പോളിംങിലേക്ക് നീങ്ങുമെന്ന് സൂചന
പ്രമുഖരെല്ലാം തന്നെ ഉച്ചയാകുമ്പോഴേക്കും വോട്ട് രേഖപ്പെടുത്തി. അതേസമയം ഉയര്‍ന്ന പോളിംങ് തങ്ങള്‍ക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ചിലയിടങ്ങളില്‍ രാവിലെയാണ് ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടതെങ്കില്‍ വൈകിട്ടും വോട്ടര്‍മാര്‍ കൂട്ടത്തോടെയെത്തി.

തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമാണെങ്കിലും ചിലയിടങ്ങളില്‍ അങ്ങിങ്ങ് സംഘര്‍ഷം ഉണ്ടായി. കേരളത്തിന് പുറമെ ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം പുരോഗമിക്കുകയാണ്. മന്ദഗതിയിലാണ് ഇവിടെ പോളിംങ് നടക്കുന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thiruvananthapuram, Election-2014, Voters, Lok Sabha, Record, Kerala, Polling, LDF, UDF. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia