SWISS-TOWER 24/07/2023

സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 05.04.2014) സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കാര്യമായ ഒരു പങ്കുമില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കാസര്‍കോട്ട് ശനിയാഴ്ച രാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് പരോക്ഷമായി വോട്ട് ചെയ്യുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ ഗവണ്‍മെന്റ് നടപ്പാക്കിയ നേട്ടങ്ങള്‍ യു.പി.എയെ വീണ്ടും അധികാരത്തിലെത്തിക്കും. നിലവില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 70 കോടിയില്‍ പരം ജനങ്ങളെ മധ്യ വര്‍ഗമായി ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി
രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീയ ബോധം പകരുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം രാജ്യത്താകെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് മാതൃക കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വളരെയധികം മികച്ച രീതിയിലാണ്. ഈയടുത്ത് തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്തില്‍ ചെന്നപ്പോള്‍ തനിക്കത് നേരിട്ട് ബോധ്യപ്പെട്ടു. കേരളത്തില്‍ ഹിംസയ്ക്ക് ഒരു സ്ഥാനവുമില്ല. ഇവിടെ ഹിംസാത്മക രാഷ്ട്രീയം നടപ്പാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.

ഇന്ത്യയിലേക്ക് നിരവധി ഉല്‍പന്നങ്ങള്‍ ചൈനയില്‍ നിന്നെത്തുന്നുണ്ട്. കേരളത്തിലെ സ്ഥിതിയും ഇതുതന്നെ. എല്ലാ ഉല്‍പന്നങ്ങളും നമുക്ക് തന്നെ ഉണ്ടാക്കാന്‍ സാധിക്കണം. കേരളത്തില്‍ കൂടുതല്‍ യുവജനങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് വളരെയധികം പ്രതീക്ഷ നല്‍കുന്നു. സ്ഥാനാര്‍ത്ഥികളായ ടി. സിദ്ദീഖും ഡീന്‍ കുര്യാക്കോസും കഴിവുള്ള ചെറുപ്പക്കാരാണ്.

ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം, ഹൈദരാബാദ് എന്നീ വന്‍ നഗരങ്ങളെ കൂട്ടിയോജിപ്പിച്ച് ഇന്റീരിയല്‍ കോറിഡോര്‍ സ്ഥാപിക്കാനും അതുവഴി രാജ്യത്തെ പുരോഗതിയിലേക്ക് ഉയര്‍ത്താനും യു.പി.എ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലെല്ലാം ജനങ്ങളെ ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. സഹകരണവും ജനകീയ പങ്കാളിത്തവും രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് പ്രശംസ

Keywords : Rahul Gandhi, Kerala, Kasaragod, Election-2014, CPM, Congress, UDF, UPA, T. Sideeque. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia