ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; പൊലീസ് പരിശോധന രീതികള്‍ മാറ്റുന്നു, നിയമ ലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ കാമറകള്‍
Mar 28, 2020, 09:36 IST
തിരുവനന്തപുരം: (www.kvartha.com 28.03.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രാഖ്യാപനത്തെ തുടര്‍ന്ന് കര്‍ശന പരിശോധന തുടരുകയാണ് പൊലീസ്. പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന രീതികള്‍ മാറ്റുന്നു. ശനിയാഴ്ച മുതല്‍ നിയമലംഘകരെ കണ്ടെത്താനായി ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും. നിയമലംഘനവും ജനം കൂട്ടംകൂടുന്നതും കണ്ടെത്തന്‍ എല്ലാ ജില്ലയിലും ഡ്രോണ്‍ ഉപയോഗിക്കാനും തീരുമാനിച്ചു.
പൊലിസിനെതിരെ പരാതികള്‍ അറിയിക്കാന്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക നമ്പറുകള്‍ ഏര്‍പ്പെടുത്തി. ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിലെ 9497900999, 9497900286, 0471 2722500 നമ്പരുകളില്‍ വിളിച്ച് പരാതി നല്‍കാം. പൊലീസുകാര്‍ നന്മയോടെ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില പോലീസുകാര്‍ യാത്രക്കാരെ ഉപദ്രവിക്കുന്ന കാഴ്ചയും കാണാറുണ്ട്. ഇവരെയാണ് മുഖ്യമന്ത്രി തന്നെ തിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ രീതികള്‍ പരിഷ്‌കരിച്ച് ഡിജിപിയുടെ നിര്‍ദേശം.
ശനിയാഴ്ച മുതല്‍ വാഹനങ്ങളെയും വ്യക്തികളെയും സ്പര്‍ശിക്കരുതെന്നും തിരിച്ചറിയല്‍ കാര്‍സും സത്യവാങ്മൂലവും കയ്യില്‍ വാങ്ങരുതെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നല്‍കുമെന്നും പറയുന്നു. പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയരുത്. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
Keywords: Thiruvananthapuram, News, Kerala, Police, Chief Minister, Lockdown, COVID19, Travel, Complaint, Lockdown; Police department uses drone camera

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.