സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

 


തിരുവനന്തപുരം: (www.kvartha.com 29.05.2021) സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. നിലവില്‍ ലോക് ഡൗണ്‍ 30 വരെ ആയിരുന്നുവെങ്കിലും വീണ്ടും ഒരാഴ്ച കൂടി നീട്ടാനാണ് സാധ്യത. കോവിഡ് രോഗികളുടെ നിരക്ക് 10 ശതമാനത്തില്‍ താഴുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ കൂടി അനുവദിച്ചു ലോക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 

അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. ഈ ഇളവുകള്‍ തീവ്രരോഗ വ്യാപനം മൂലം ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറം ജില്ലയ്ക്കു ബാധകമല്ല. ബാക്കി പതിമൂന്ന് ജില്ലകളില്‍ ഇളവുകള്‍ അനുവദിച്ചു. ചകിരി ഉപയോഗിച്ചുള്ള കയര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉപയോഗിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്‍പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്ക് അനുമതിയും നല്‍കി.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

മൊബൈല്‍ ഫോണും കംപ്യൂടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍, കണ്ണട വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചു.

Keywords:  Thiruvananthapuram, News, Kerala, Lockdown, COVID-19, Patient, Lockdown may be extended for another week with more concessions in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia