ആദിവാസി മേഖലകളില്‍ അവശ്യ മരുന്നുകള്‍ ലഭ്യമല്ലെന്നു പരാതി; അധികൃതരുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യം

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com 29.04.2020) പത്തനംതിട്ട ജില്ലയിലെ ആദിവാസി മേഖലകളില്‍ അവശ്യ മരുന്നുകള്‍ ലഭ്യമല്ലെന്നും കിടപ്പ് രോഗികളും നിത്യ രോഗികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മരുന്നില്ലെന്നും പരാതി. ജില്ലയിലെ റാന്നി താലൂക്കിലെ നാറാണംമൂഴിയെന്ന ആദിവാസി മേഖലയില്‍ നിന്നാണ് അവശ്യ മരുന്നുകള്‍ പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്. മലയരയ വിഭാഗത്തില്‍ പെട്ട മുന്നൂറോളം കുടുംബങ്ങളാണ് ഈ മേഖലയില്‍ മാത്രമുള്ളത്.

പല കുടുംബങ്ങളിലും വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളവരും, മറ്റു ഗുരുതര രോഗങ്ങളുള്ളവരുമുണ്ട്. ഏതാനും അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമാണ് ലഭിക്കുന്നതെന്നും മേഖലയില്‍ ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കുന്നുണ്ടെങ്കിലും എല്ലാ മരുനുകളും ലഭികാറില്ലെന്നും ഇവര്‍ പറയുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മറ്റു ആശുപത്രികളില്‍ പോയി പരിശോധന നടത്താനും മരുന്നു വാങ്ങാനും കഴിയുന്നില്ല. വിഷയത്തില്‍ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യമുന്നയിക്കുന്നത്.

ആദിവാസി മേഖലകളില്‍ അവശ്യ മരുന്നുകള്‍ ലഭ്യമല്ലെന്നു പരാതി; അധികൃതരുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യം

Keywords: Pathanamthitta, News, Kerala, Complaint, Lockdown, Doctor, Patient, Medicines, availability, Need, Lockdown; complaint that no availability of medicines
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia