ലോക് ഡൗണ്‍; ചെന്നൈയില്‍നിന്ന് സൈക്കിളില്‍ തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമം, 22കാരന്‍ പൊലീസ് പിടിയില്‍

 


ADVERTISEMENT

കരിങ്കല്ലത്താണി: (www.kvartha.com 22.04.2020) ലോക് ഡൗണിനിടെ ചെന്നൈയില്‍നിന്ന് സൈക്കിളില്‍ തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമിച്ച 22കാരന്‍ പൊലീസ് പിടിയില്‍. പാലക്കാട്-മലപ്പുറം ജില്ല അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വച്ചാണ് തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയായ യുവാവിനെ നാട്ടുകല്‍ പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തെ ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എസ്‌ഐ അനില്‍ മാത്യു അറിയിച്ചു.

ഒരാഴ്ച മുമ്പാണ് ചെന്നൈയില്‍ നിന്ന് ആറംഗ സംഘം സൈക്കിളുകളില്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചത്. ഇതില്‍ അഞ്ചുപേര്‍ നേരത്തേ പൊലീസ് പിടിയിലായതായും കണ്ണുവെട്ടിച്ചാണ് ഇതുവരെ എത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. നാട്ടുകല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ മാത്യു, സുമേഷ്, ദാമു, സജിമോന്‍, ശ്രീലത, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ കരിങ്കല്ലത്താണിയില്‍ വച്ച് പിടികൂടിയത്.

ലോക് ഡൗണ്‍; ചെന്നൈയില്‍നിന്ന് സൈക്കിളില്‍ തിരൂരങ്ങാടിയിലേക്ക് കടക്കാന്‍ ശ്രമം, 22കാരന്‍ പൊലീസ് പിടിയില്‍

Keywords:  News, Kerala, Arrest, Police, Lockdown, Karinkallathani, Chennai, Cycle, Quarantine, Youth, Lockdown; 22-year-old arrested in Karinkallathani
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia