ലോക്ക് ഡൗണ്‍; പരിശോധനയ്ക്കായി ഓട്ടോ തടഞ്ഞപ്പോള്‍ മരിച്ച വീട്ടില്‍ പോകുകയാണെന്ന് യാത്രക്കാരന്‍, സംശയം തോന്നിയ പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതോ 'മരിച്ച അളിയന്‍', യുവാവും ബുദ്ധി ഉപദേശിച്ച ഡ്രൈവറും കുടുങ്ങി

 


കൊല്ലം: (www.kvartha.com 26.03.2020) പൊലീസിനെ കമ്പളിപ്പിക്കാന്‍ ശ്രമിച്ച യുവാവും ഓട്ടോ ഡ്രൈവറും കുടുങ്ങി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്ഥീകരിച്ചുവരുന്നത്. വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധയമാക്കുകയും ആളുകളുടെ പക്കല്‍ നിന്നും സത്യവാങ്മൂലം വാങ്ങുകയും ചെയ്താണ് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസ് അനുമതി നല്‍കുന്നത്. ഇതിനിടെയാണ് ശങ്കരമംഗലത്ത് നടത്തിയ പരിശോധനക്കിടെ യുവാവും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് ചവറ പൊലീസിനെ കമ്പളിപ്പിക്കാന്‍ ശ്രമിച്ച സംഭവം.

തിരുവനന്തപുരം ആനയറ സ്വദേശിയായ ശ്രീപാലിന്റെ ഓട്ടോ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ അളിയന്‍ മരിച്ചെന്നും കാണാന്‍ പോകുകയാണെന്നും പറഞ്ഞ് യാത്രക്കാരന്‍ സത്യവാങ്മൂലം നല്‍കി. മരണവിവരം അറിഞ്ഞപ്പോള്‍ പൊലീസ് ഇവരെ യാത്ര തുടരാന്‍ അനുവദിച്ചെങ്കിലും യാത്രക്കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണ്‍ നമ്പര്‍ വാങ്ങി ഇയാളുടെ വീട്ടിലേക്ക് വിളിച്ചു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 'മരിച്ചെ'ന്ന് പറഞ്ഞ അളിയന്‍.

ലോക്ക് ഡൗണ്‍; പരിശോധനയ്ക്കായി ഓട്ടോ തടഞ്ഞപ്പോള്‍ മരിച്ച വീട്ടില്‍ പോകുകയാണെന്ന് യാത്രക്കാരന്‍, സംശയം തോന്നിയ പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതോ 'മരിച്ച അളിയന്‍', യുവാവും ബുദ്ധി ഉപദേശിച്ച ഡ്രൈവറും കുടുങ്ങി

പൊലീസ് കാര്യം പറഞ്ഞപ്പോള്‍ സംഭവം അറിഞ്ഞ് അളിയനും ഞെട്ടി. ഉടനെ യുവാവിനെ കയ്യോടെ പിടികൂടി ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവറാണ് ഇങ്ങനെ ഒരു നുണയ്ക്ക് ബുദ്ധി ഉപദേശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് ഓട്ടോ നിരത്തിലിറക്കിയതിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Keywords:  Kollam, News, Kerala, Auto Driver, Youth, Police, Phone call, House, Case, Lock down, lock down; youth and auto driver arrested for unnecessary travel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia