പിറവം ഉപതിരഞ്ഞെടുപ്പില്‍ മദ്യനയം പ്രതിഫലിക്കും: ഫാദര്‍ തോമസ് തൈത്തോട്ടം
Nov 22, 2011, 15:21 IST
ADVERTISEMENT
കണ്ണൂര്‍: അന്തരിച്ച ടി.എം ജേക്കബിന്റെ മണ്ഡലമായ പിറവത്തെ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പ്രതിഫലിക്കുമെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഫാദര്‍ തോമസ് തൈത്തോട്ടം പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ബാറുകളുടെ കാര്യത്തിലും സര്‍ക്കാര്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്തീരാജ് നഗരപാലികാ ബില്ലുകളില്‍ റദ്ദാക്കിയ 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണം 3 ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി നല്കിയതുകൂടാതെ 25 ഹോട്ടലുകള്‍ കൂടി ത്രീസ്റ്റാര്‍ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ടൂറിസം വികസനത്തിന്റെ പേരില്‍ ഇനിയും ബാറുകള്‍ അനുവദിക്കുന്നത് നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നിരാഹാരം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

