SWISS-TOWER 24/07/2023

എം.കെ മുനീറിന്റെ ഭാര്യയ്ക്ക് വധഭീഷണി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.കെ മുനീറിന്റെ ഭാര്യയ്ക്ക് വധഭീഷണി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ വര്‍ഗീയതയുണ്ടെന്ന രീതിയില്‍ മന്ത്രി എം.കെ മുനീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ രണ്ട്‌ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ജോണ്‍സന്‍, കെ.എഫ് ജോണി എന്നിവരെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11നാണ് ഭീഷണിയുടെ സ്വരത്തില്‍ ആദ്യഫോണ്‍ വിളിയുണ്ടായത്. അപകീര്‍ത്തികരമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നടക്കാവിലെ വീട്ടിലായിരുന്നു ഫോണ്‍ ഭീഷണി വരുമ്പോള്‍ മുനീറിന്റെ ഭാര്യ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഫോണ്‍നമ്പര്‍ മന്ത്രി മുനീറിന് കൈമാറി. പിന്നീട് എട്ട് പ്രാവശ്യം ഇവര്‍ ഫോണില്‍ ഭീഷണിമുഴക്കി. ഫോണ്‍ഭീഷണി തുടരെ വന്നതോടെ മന്ത്രിയുടെ ഗണ്‍മാന്‍ സംഭവം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ ശ്രദ്ധയില്‍പെടുത്തുകയും ഫോണ്‍ നമ്പറുകള്‍ കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ യുവാക്കളെ അറസ്റ്റ് ചെയ്തത്.

English Summery
Two youths arrested for making life threat to MK Muneer's wife through phone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia