പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിന്‌ ജീവപര്യന്തം തടവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിന്‌ ജീവപര്യന്തം തടവ്
കൊച്ചി: പറവൂര്‍ പീഡനക്കേസിലെ മുഖ്യ പ്രതിയായ പെണ്‍കുട്ടിയുടെ പിതാവ്‌ സുധീരന്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തടവ് ശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. പിഴ തുക പെണ്‍കുട്ടിക്ക്‌ നല്‍കാനാണ്‌ കോടതി നിര്‍ദ്ദേശം.

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 150 ഓളം പേര്‍ പീഡിപ്പിച്ചതായാണ്‌ കേസ്. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവാണ്‌ ആദ്യം പീഡനം നടത്തിയത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ബലാത്സംഗം, പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് സുധീറിനെതിരെ ചുമത്തിയിരിക്കുന്നത്. 

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്‌ ശിക്ഷ വിധിച്ചത്. ഇതിനിടെ കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ മാതാവ് കൂറുമാറിയത് ശ്രദ്ധേയമായിരുന്നു.

English Summery
Life imprisonment to rapist father in Paravoor sex scandal 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia