'ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്'; ഡിവൈഎഫ്‌ഐ പൊതിച്ചോറില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പണവും, 'സ്‌നേഹപ്പൊതി'യിലെ ആ മനുഷ്യനെ തേടി സോഷ്യല്‍ മീഡിയ

 


കോഴിക്കോട്: (www.kvartha.com 18.12.2021) ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡികല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസവും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ പൊതിയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പണവും. സ്‌നേഹപ്പൊതി നല്‍കിയ അജ്ഞാതനായ ആ മനുഷ്യന്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ.
           
'ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്'; ഡിവൈഎഫ്‌ഐ പൊതിച്ചോറില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പണവും, 'സ്‌നേഹപ്പൊതി'യിലെ ആ മനുഷ്യനെ തേടി സോഷ്യല്‍ മീഡിയ

പൊതിച്ചോര്‍ ലഭിച്ച യുവാവ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറിയിച്ചപ്പോഴായിരുന്നു എല്ലാവരും ഇക്കാര്യം അറിയുന്നത്. പേരോ, ഫോണ്‍ നമ്പറോ ഒന്നും തന്നെ ഈ കത്തിലില്ല. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നുവെന്നും ഇന്നെന്റെ മകളുടെ പിറന്നാളാണെന്നും ആ കത്തില്‍ കുറിച്ചിരുന്നു.

'അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.' എന്നാണ് ആ കത്തില്‍ കുറിച്ച വരികള്‍.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വികെ സനോജ് ആണ് ഇക്കാര്യം ഫെയ്‌സ്ബുകില്‍ കുറിച്ചത്. ഫെയ്‌സ്ബുക് കുറിപ്പ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഇന്ന് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോര്‍ വിതരണം ചെയ്തു. തിരിച്ചു വരാന്‍ നേരം ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോര്‍ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍.



Keywords:  Kozhikode, News, Kerala, Food, Social Media, DYFI, Birthday, Daughter, Letter, Money, Patience, Letter and money in DYFI food package to medical college patience < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia