കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

 


തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പഴയതുതന്നെയാണെന്നും പുതിയ തെളിവുകളില്ലന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലിയാണ് ആഭ്യന്തരവകുപ്പിന് നിയമോപദേശം നല്‍കിയത്.

ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സൂര്യനെല്ലി പെണ്‍കുട്ടി കുര്യനെതിരെ പുതിയ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ നിയമോപദേശം കിട്ടിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് നേരത്തേ പോലീസ് അറിയിച്ചിരുന്നു. ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.ജെ. കുര്യനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതിയിലെ ആവശ്യം.

കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന 2013ലെ ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിലെ 166 എ,സി വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയത്.


Keywords : Thiruvananthapuram, Case, Police, Kerala, Suryanelli, P.J. Kurian, Complaint, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia