എയ്ഡഡ് പദവി: തര്‍ക്കപരിഹാരത്തിന്‌ മുസ്ലീം ലീഗ് സന്നദ്ധമെന്ന്‌ കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

എയ്ഡഡ് പദവി: തര്‍ക്കപരിഹാരത്തിന്‌ മുസ്ലീം ലീഗ് സന്നദ്ധമെന്ന്‌ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മലപ്പുറത്തെ 35 സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ പ്രശ്നത്തില്‍ തര്‍ക്ക പരിഹാരത്തിന്‌ മുസ്ലീം ലീഗ് സന്നദ്ധമാണെന്ന്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയത്തില്‍ ഭൂരിപക്ഷ സമുദായ സംഘടനകളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പങ്കുവച്ച വികാരങ്ങളില്‍ തെറ്റുണ്ടെന്ന്‌ പറയാനാകില്ല. ഭരണത്തിലിരിക്കുന്നവരാണ്‌ ഇത് പരിശോധിക്കേണ്ടത്. സാമുദായിക ധ്രുവീകരണമുണ്ടായാല്‍ ആദ്യം പരുക്ക് പറ്റുക യു.ഡി.എഫിനായിരിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത്‌ സംബന്ധിച്ച് വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന്‌ വിവിധ സംഘടനകള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് വക്താവ് എം.എം ഹസനും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ പ്രശ്നപരിഹാരത്തിന്‌ ലീഗ് തയ്യാറാണെന്ന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

English Summery
League ready to solve aided post issue: Kunjalikutty
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia