കുനിയില്‍ ഇരട്ടക്കൊല; ലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുനിയില്‍ ഇരട്ടക്കൊല; ലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ഏറനാട് മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. പാറമ്മല്‍ അഹമ്മദ് കുട്ടിയാണ്‌ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ്‌ ഇയാള്‍. ബുധനാഴ്ച മലപ്പുറം എസ്.പി ഓഫീസിലേക്ക് അഹമ്മദ് കുട്ടിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സഹോദരങ്ങളായ പ്രതികളാണ്‌ കൊല്ലപ്പെട്ടത്. കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതികളെ ജൂണ്‍ പത്തിന്‌ രാത്രിയില്‍ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

കേസില്‍ ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ ആറാം പ്രതിയാണ്. അത്തീക്ക് റഹ്മാന്‍ വധക്കേസിലെ പ്രതികളെ വകവരുത്തണമെന്ന് എം.എല്‍.എ പരസ്യമായി പ്രസംഗിച്ചത്‌ വിവാദമായിരുന്നു.

English Summery
League area secretary arrested in twin murder case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia