യു.ഡി.എഫ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചു
Feb 19, 2013, 16:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള സാധ്യതകള്‍ ഉപയോഗിക്കാന്‍ എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണയായി. പ്രക്ഷോഭങ്ങള്‍ക്കൊപ്പം മറ്റു വഴികളും ഇക്കാര്യത്തില്‍ ആരായും. സി.പി.ഐയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇത് ഘടക കക്ഷികള്‍ അംഗീകരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 25 ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെ നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനം രാജിവെണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ കുതിരക്കച്ചവടം നടത്തി താഴെയിറക്കാനില്ലെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, എം.എം. മണിക്കെതിരായ കേസ്, സൂര്യനെല്ലി പെണ്‍കുട്ടിയുടെ പുതിയ വെളപ്പെടുത്തലുകള്‍ എന്നിവയാണ് ഇടതുമുന്നണിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചതോടെ വരും ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ സംഭവബഹുലമായ മാറ്റങ്ങള്‍ അരങ്ങേറുമെന്നുറപ്പായി.
Keywords : Thiruvananthapuram, LDF, UDF, Kerala, Government, Meeting, CPIM, Leaders, P.J. Kurian, Suryanelli, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, LDF to derail UDF government

Keywords : Thiruvananthapuram, LDF, UDF, Kerala, Government, Meeting, CPIM, Leaders, P.J. Kurian, Suryanelli, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, LDF to derail UDF government

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.