തൈക്വോന്ഡോ; ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ലയ ഫാത്വിമ ഫ്രാന്‍സിലേക്ക്
Apr 19, 2022, 10:05 IST
കോഴിക്കോട്: (www.kvartha.com) ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ലയ ഫാത്വിമ ഫ്രാന്‍സിലേക്ക് പറക്കാനൊരുങ്ങുന്നു. ഫ്രാന്‍സില്‍ നടക്കുന്ന ലോക സ്കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനില്‍ തൈക്വോന്‍ഡോയില്‍ വ്യക്തിഗത മത്സരത്തിലാണ് ഈ കോഴിക്കോട്ടുകാരി പങ്കെടുക്കുക. മെയ് 14 മുതല്‍ ഫ്രാന്‍സിലെ നോര്മാന്ഡില് നടക്കുന്ന വേള്‍ഡ് സ്കൂള്‍ ജിംനേഷ്യത്തിലാണ് ലയ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
പന്തീരാങ്കാവ് വള്ളിക്കുന്ന് 'സൗമ്യയില്‍' അബു സാദിഖ്-രസ്ന ദമ്പതികളുടെ മകളായ ലയ ഫാത്വിമ കോഴിക്കോട് സാവിയോ ഹയര്‍ സെകന്‍ഡറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ചെറുപ്പം മുതലേ തൈക്വോന്‍ഡോയില്‍ പരിശീലനം നടത്തുന്ന ലയയും സഹോദരി സേബയും രാജ്യത്തിനകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2019ല്‍ ജോര്‍ദനില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ കാഡറ്റ് ചാമ്പ്യന്‍ഷിപില്‍ ലയ അഞ്ചാംസ്ഥാനം നേടിയിരുന്നു.
ചെന്നൈയില്‍ നടന്ന ദേശീയ കാഡറ്റ് ചാമ്പ്യന്‍ഷിപിലും സൗത് സോണ്‍ മത്സരത്തിലും വെള്ളിമെഡലിന് അര്‍ഹയായി. സഹോദരി സി കെ സേബ നാഷനല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപില്‍ വെള്ളി നേടി. പന്തീരാങ്കാവ് സ്കൂള്‍ ഓഫ് തൈക്വോന്‍ഡോയില്‍ പി സി ഗോപിനാഥ്, പി എം ഉമേഷ്, കെ പ്രണവ് എന്നിവരുടെ നേതൃത്വത്തില്‍ 11 വര്‍ഷമായി പരിശീലനം നടത്തുന്ന ലയ തേര്‍ഡ് ഡാന്‍ ബ്ലാക് ബെല്‍റ്റാണ്.
Keywords: Kozhikode, News, Kerala, India, France, Girl, Programme, Laya Fathima, Represent, Taekwondo, Laya Fathima goes to France to represent India in Taekwondo.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.