ലാവ്‌ലിന്‍ കേസില്‍ പിണറായി സാമ്പത്തീകനേട്ടമുണ്ടാക്കിയിട്ടില്ല: സിബിഐ
Sep 10, 2012, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തീക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍, ടി ശിവദാസമേനോന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉള്‍പ്പെടെ മൂന്ന് തുടരന്വേഷണ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.
തിരുവന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഎംഎസ് സാസംസ്‌കാരിക സമിതിയാണ് കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്‍, കെഎസ് ഇബി മുന്‍ ചെയര്‍മാന്‍ പി എ സിദ്ദാര്‍ത്ഥ് മേനോന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ജി കാര്‍ത്തികേയന് ഇടപാടില്‍ പങ്കില്ലെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിബിഐ കോടതിയെ അറിയിച്ചു.
Keywords: Kerala, Pinarayi, Lavlin Case, CBI, Financial profit, Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.