കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം; 3 കടകള്‍ പൂര്‍ണമായി കത്തിനശിച്ചതായി പൊലീസ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10.09.2021) കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. ചെരുപ്പ് കടയില്‍ നിന്നാണ് തീപടര്‍ന്നത്. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം തീ എത്രത്തോളം വ്യാപിച്ചുവെന്നത് ഫയര്‍ഫോഴ്സ് പരിശോധിക്കുകയാണ്. സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് പരിശോധിക്കുകയാണ്. 
Aster_MIMS

തീപടര്‍ന്ന സമയം ഉളളിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷിച്ചു. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമികമായ നിഗമനം. തീ പിടുത്തം നിയന്ത്രണവിധേയമായെന്നും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. 

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം; 3 കടകള്‍ പൂര്‍ണമായി കത്തിനശിച്ചതായി പൊലീസ്

FB:  Kozhikode, News, Kerala, Police, Fire, Large fire breaks out at Mithaitheru
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia