ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 17.10.2021) പുത്തൂര്‍ പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി. കലക്ടറുടെ നിര്‍ദേശപ്രകാരം പുത്തന്‍കാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ മാറ്റി. തഹസില്‍ദാര്‍ ജയശ്രീ, ഡെപ്യൂടി തഹസില്‍ദാര്‍ ലിഷ, പുത്തൂര്‍ വില്ലേജ് ഓഫിസര്‍ മഹേശ്വരി, കൈനൂര്‍ വില്ലേജ് ഓഫിസര്‍ ദീപ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്, എസ്‌ഐ അനുദാസ്, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
സ്ഥലത്തുനിന്ന് ബന്ധു വീടുകളിലേക്കോ വില്ലേജ് അധികൃതരുടെ നേതൃത്വത്തില്‍ വെട്ടുകാട് സെന്റ് ജോണ്‍സ് അകാഡമിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കോ രണ്ട് മണിക്കൂറിനകം മാറാനാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കൂടാതെ കൈനൂര്‍ കോക്കാത്ത് കോളനിയിലെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്തുനിന്ന് 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
Keywords: Thrissur, News, Kerala, Family, Landslide, Puthur, Landslide in Puthur; Evacuates 40 families
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

