ഭൂമിദാനക്കേസ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി: വിഎസ് ഒന്നാം പ്രതി

 


ഭൂമിദാനക്കേസ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി: വിഎസ് ഒന്നാം പ്രതി
തിരുവനന്തപുരം: ബന്ധുവിന്‌ ഭൂമി ദാനം നല്‍കിയ കേസില്‍ വിഎസിനെതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വിഎസിനെ മുഖ്യപ്രതിയാക്കി വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു.ബന്ധുവിന് ഭൂമിദാനം ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി.

 വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രോസിക്യൂഷന് ഇനി വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കണം. മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍, മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, വി.എസിന്റെ ബന്ധു ടി.കെ.സോമന്‍, കാസര്‍കോഡ് മുന്‍ കലക്ടര്‍മാരായ എന്‍.എ.കൃഷ്ണന്‍ കുട്ടി, ആനന്ദ് സിങ്, വി.എസിന്റെ പഴ്സനല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.

മുന്‍ ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന കെആര്‍ മുരളീധരനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാപ്പ് സാക്ഷിയായതിനാലാണ് ഇയാളെ ഒഴിവാക്കിയത്. വിഎസ്സിന്റെ ബന്ധുവും വിമുക്തഭടനുമായ ടികെ സോമന് കാസര്‍ഗോഡ് ഷേണി വില്ലേജില്‍ 2.33 ഏക്കര്‍ അനധികൃതമായി പതിച്ചു നല്‍കിയെന്നാണ് കേസ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ നേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പി വിജി കുഞ്ഞനാണ് കേസന്വേഷിച്ചത്.

Keywords: Kerala, VS Achuthanandan, Land issue, Vigilance, Report, Submitted, Kasaragod, Relative,  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia