ലക്ഷദ്വീപില്‍ കെട്ടിടം പൊളിക്കാന്‍ നല്‍കിയ നോടീസ് പിന്‍വലിച്ച് അഡ്മിനിസ്‌ട്രേഷന്‍
Jul 15, 2021, 12:41 IST
കൊച്ചി: (www.kvartha.com 15.07.2021) ലക്ഷദ്വീപില്‍ കെട്ടിടം പൊളിക്കാന്‍ നല്‍കിയ നോടീസ് പിന്‍വലിച്ച് അഡ്മിനിസ്‌ട്രേഷന്‍. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോടീസാണ് പിന്‍വലിച്ചത്. ഉടമകള്‍ രേഖകള്‍ ഹാജരാക്കിയതിനാലാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കി. ആവശ്യമെങ്കില്‍ വീണ്ടും നോടീസ് നല്‍കും.
ലക്ഷദ്വീപില്‍ കടല്‍തീരത്തെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനായിരുന്നു അഡിമിനിസ്‌ട്രേഷന്‍ നോടീസ് നല്‍കിയത്. കവരത്തിയില്‍ നിരവധി പേര്‍ക്ക് നോടീസ് ലഭിച്ചു. വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളില്‍ നിന്നും ഇരുപത് മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് നോടീസ് നല്‍കിയത്.
Keywords: Kochi, News, Kerala, Notice, Lakshadweep, Sea, Lakshadweep repeals order to demolish coastal homes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.