Accident | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; ഗര്‍ഭിണിയായ വനിത പൊലീസ് കോണ്‍സ്റ്റബിന് ദാരുണാന്ത്യം
നാഗര്‍കോവില്‍: (www.kvartha.com) ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് നാല് മാസം ഗര്‍ഭിണിയായ വനിത പൊലീസ് കോണ്‍സ്റ്റബിന് ദാരുണാന്ത്യം. വെള്ളിച്ചന്ത പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളും അമ്മാണ്ടിവിള കട്ടയ്ക്കാട് സ്വദേശിയുമായ ഉഷ(37) ആണ് മരിച്ചത്. മണവാളക്കുറിച്ചി കടല്‍ത്തീര റോഡില്‍ അമ്മാണ്ടിവിളയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം.
ബൈകിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ബൈക് ഓടിച്ച മുട്ടം സ്വദേശി അഭിഷേക് ബെക്കട്ട് (19) ഉള്‍പെടെ മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ മണവാളക്കുറിച്ചി പൊലീസ് കേസെടുത്തു. ഉഷയുടെ ഭര്‍ത്താവ്: ചന്ദ്രശേഖര്‍. ഏഴ് വയസുള്ള ഒരു മകനുണ്ട്.
Keywords: News, Kerala, Police, Death, Accident, Lady police, Lady police died in road accident.