IMA | വനിത ഡോക്ടറുടെ കൊലപാതകം: ശക്തമായി പ്രതികരിക്കുമെന്ന് ഐഎംഎ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കൊട്ടാരക്കരയില്‍ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA). ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐ എംഎ ഭാരവാഹികള്‍ അറിയിച്ചു. സര്‍കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെയും കൂടെയുള്ളവരെയും ആക്രമിക്കുക എന്ന സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. 
Aster mims 04/11/2022

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളാക്കി നിയമനിര്‍മാണം നടത്തണം എന്നുള്ള ഐഎംഎയുടെ ആവശ്യം നിരാകരിക്കുന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരം സാഹചര്യത്തില്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു.

IMA | വനിത ഡോക്ടറുടെ കൊലപാതകം: ശക്തമായി പ്രതികരിക്കുമെന്ന് ഐഎംഎ

ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിച്ചുകൊണ്ട് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതാണ് ഇവ വീണ്ടും ആവര്‍ത്തിക്കാന്‍ ഉള്ള പ്രധാന കാരണം. ശക്തമായ നിയമനിര്‍മാണത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സര്‍കാരിനെയും തൊഴിലുടമകളുടെയും ബാധ്യതയാണ്. ഭാവി സമരപരിപാടികള്‍ കേന്ദ്രകമിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച് കണ്ണൂരില്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ വി സുരേഷ്, സെക്രടറി ഡോ. രാജ്‌മോഹന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ സുല്‍ഫികര്‍ അലി എന്നിവര്‍ അറിയിച്ചു.

Keywords: Kannur, News, Kerala, Attack, IMA, Doctor, Lady doctor, Killed, Murder, Woman doctor's murder: IMA will respond strongly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script