KV Sumesh | സമഗ്രമായ അകാഡമിക് പരിഷ്‌കരണം അനിവാര്യമെന്ന് കെ വി സുമേഷ് എംഎല്‍എ
May 28, 2023, 10:49 IST
കണ്ണൂര്‍: (www.kvartha.com) അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനനുസരിച്ച് സമ്പൂര്‍ണ അകാഡമിക് പരിഷ്‌കരണം അനിവാര്യമാണെന്ന് കെ വി സുമേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു. സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ (KSMA) ഏകദിന സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എംപിഎ റഹീം അധ്യക്ഷത വഹിച്ചു.
പുതിയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് സിലബസ്, പരീക്ഷ, ന്യൂജന്‍ കോഴ്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തണം. സ്വാശ്രയ കോളജുകളില്‍ ഗവേഷണ പഠനത്തിന് സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാലയോട് കെഎസ്എംഎ ആവശ്യപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പി കെ ബാബു ഉന്നത വിദ്യാഭ്യാസരംഗത്ത് സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചു. ജനറല്‍ സെക്രടറി പി കെ സി മഹമൂദ് സ്വാഗതം പറഞ്ഞു. ഡോ. ശാഹുല്‍ ഹമീദ്, മഹേഷ് ചന്ദ്ര ബാലിക, മനോജ് വി എന്‍, സജു ജോസ്, മൂസ ബി ചെര്‍ക്കള, അഡ്വ. ദിനേശ് കുമാര്‍ കെ പി, രാജന്‍ സി പെരിയ, അഹ് മദ് കെ, ഡോ. കെ വി ശശികുമാര്‍, ഷീന കെ, ശ്രീജ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Education, Academic, KV Sumesh, MLA, KV Sumesh MLA says that comprehensive academic reform is essential
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.