മുസ്ലീം ലീഗ് ഓട് പൊളിച്ച് വന്നതല്ല: കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

മുസ്ലീം ലീഗ് ഓട് പൊളിച്ച് വന്നതല്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ആരും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും ലീഗ് ഓട് പൊളിച്ച് വന്നതല്ലെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഏത് വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മലപ്പുറത്തെ 32 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. മലപ്പുറത്തെ 32 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മന്ത്രിസഭാ തീരുമാനത്തെ അട്ടിമറിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയായ തന്റെ തീരുമാനമാണ്‌ അന്തിമമെന്ന്‌ ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചതോടെ സംഭവം വിവാദമായി. ഇതിനിടെ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന ആരോപണം കൂടുതല്‍ ശക്തിപ്രാപിച്ചു.

English Summery
PK KUnjalikkutty replied to allegations. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia