ലീഗിനെതിരെ തീവ്രവാദ ആരോപണം ഷുക്കൂര്‍ വധം മറച്ചുവയ്ക്കാന്‍: കുഞ്ഞാലിക്കുട്ടി

 


ADVERTISEMENT

ലീഗിനെതിരെ തീവ്രവാദ ആരോപണം ഷുക്കൂര്‍ വധം മറച്ചുവയ്ക്കാന്‍: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പിണറായി വിജയന്‍ മുസ്ലീം ലീഗിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് ഷുക്കൂര്‍ വധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. യാതൊരുതരത്തിലുള്ള തീവ്രവാദ പ്രവത്തനങ്ങളേയും ലീഗ് പ്രോല്‍സാഹിപ്പിക്കുന്നില്ല. ഷുക്കൂര്‍ വധത്തെക്കുറിച്ച് അന്വേഷിക്കുന്നത് സിപിഐഎമ്മിന്‌ തലവേദന സൃഷ്ടിക്കും. അണികള്‍ വര്‍ഗീയതയിലേയ്ക്ക് പോകുന്നുണ്ടോ എന്ന്‌ സിപിഐഎം പരിശോധിക്കണം- കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂദാനത്തില്‍ ആര്‌ ഒപ്പിട്ടാലും ന്യായ-അന്യായങ്ങള്‍ നോക്കി നടപടിയെടുക്കേണ്ടത് സര്‍വ്വകലാശാലയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summery
PK Kunjalikutty react to statements made by Pinarayi 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia