ഭൂമിദാനക്കേസ്: പോര് വി.എസും കുഞ്ഞാലിക്കുട്ടിയും തമ്മില്‍

 


ഭൂമിദാനക്കേസ്: പോര് വി.എസും കുഞ്ഞാലിക്കുട്ടിയും തമ്മില്‍
തിരുവനന്തപുരം: വിവാദമായ ഭൂമിദാനക്കേസ് രണ്ട് രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മിലുള്ള പോരായി മാറുന്നു. വിഎസിനെ ഒതുക്കാന്‍ ശക്തമായ കേസ് കൈയ്യില്‍ തടഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. നിരവധിതവണ ഒതുക്കിക്കളഞ്ഞിട്ടും വിഎസ് കുത്തിപ്പൊക്കി കൊണ്ടുവരുന്ന വിവാദമായ ഐസ്‌ക്രീം കേസ് കുഞ്ഞാലിക്കുട്ടിയെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിക്കുന്നത്. ഭൂമിദാനക്കേസിനുപിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് വിഎസ് തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്.

ഭൂമിദാനക്കേസ്: പോര് വി.എസും കുഞ്ഞാലിക്കുട്ടിയും തമ്മില്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടിക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും പ്രതികാരനടപടിയുടെ ഭാഗമായാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തയ്യാറാകുന്നതെന്നും വിഎസ് ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരേ താന്‍ പോരാട്ടം നടത്തുന്നതിന്റെ പ്രതികാരമാണിതെന്നും വിഎസ് തുറന്നടിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. തന്റെയും മുഖ്യമന്ത്രിയുടേയും മേല്‍ പഴിചാരി വിഎസ് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി വിഎസിന് മറുപടി നല്‍കി. ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും ഉള്‍പ്പെട്ട കേസാണിതെന്നും വി.എസിനെതിരേ രേഖകളും റിക്കാര്‍ഡുകളും ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി.എസ് സഹോദരിയുടെ മകന് ഭൂമി അനുവദിച്ചപ്പോള്‍ കുറച്ചൊക്കെ സുതാര്യത കാട്ടുകയായിരുന്നു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം വി.എസിനെ പ്രതിയാക്കുന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ട്ടിന്റെ നിയമോപദേശത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. വി.എസിനെ പ്രതിചേര്‍ക്കാമെന്നും പാടില്ലെന്നുമുള്ള നിയമോപദേശങ്ങള്‍ കൈവശമുള്ള സര്‍ക്കാര്‍ വി.എസ്സിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടുന്നതാണ് വിഎസിനെതിരെയുള്ള ലോബിയുടെ പങ്ക് വ്യക്തമാക്കുന്നത്. ഈ നടപടിയാണ് വി.എസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്. വേണമെങ്കില്‍ സര്‍ക്കാറിന് ആദ്യത്തെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം വേണ്ടെന്ന് വെക്കാമായിരുന്നുവെന്നാണ് വി.എസിന്റെ പക്ഷം.

Keywords: Kerala, VS Achuthanandan, PK Kunjalikutty, Revenge, CM, Umman Chandi, Corruption, Sex scandal, Escape attempt, Allegation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia