Fireworks Accident | കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ തൊഴിലാളി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

 


തൃശൂര്‍: (www.kvartha.com) കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ മണികണ്ഠന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട കാരണം പരിശോധിക്കാനാണ് നിര്‍ദേശം.

ഡെപ്യൂടി കലക്ടര്‍ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല നല്‍കിയത്. അളവില്‍ കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും. പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും ഡെപ്യൂടി കളക്ടറുടെ അന്വേഷണം ആരംഭിക്കുന്നത്.

Fireworks Accident | കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ തൊഴിലാളി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വടക്കാഞ്ചേരി സ്വദേശിയുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ വലിയ പ്രകമ്പനം ഉണ്ടായി. സമീപത്തെ വീടുകള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു.

Keywords: Thrissur, News, Kerala, Injured, District Collector, Death, Fireworks, Kundanur fireworks accident: One died.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia