Died | നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകര്‍ഷകന്‍ മരിച്ചു
Oct 4, 2023, 16:37 IST
കുമളി: (KVARTHA) നെല്‍കൃഷിക്ക് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകര്‍ഷകന്‍ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂര്‍, മുനിസ്വാമി കോവില്‍ തെരുവില്‍ ഗുണശേഖരന്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 26 നാണ് സംഭവം നടന്നത്. വയലില്‍ കീടനാശിനി തളിക്കുന്നതിനിടെ ഗുണശേഖരന് അസ്വസ്ഥത അനുഭവപ്പെടുകായിരുന്നു. ഉടനെ ആദ്യം കമ്പം സര്‍കാര്‍ ആശുപത്രിയിലും പിന്നീട് തേനി മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഗുണശേഖരന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. ഗൂഢല്ലൂര്‍ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കര്‍ഷകര്‍ തളര്‍ന്നുവീണത്. തേനി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൃഷിയിടത്തില്‍ കര്‍ഷകര്‍ ഉപയോഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഢല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kumali, Farmer, Death, Field, Insecticide, Treatment, Kumali: Farmer died after spraying insecticide in field.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.