Application | കെ ടെറ്റ്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com) ലോവര്‍ പ്രൈമറി വിഭാഗം, അപര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷ-യുപി തലംവരെ, സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ ടെറ്റ്) ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഏഴുവരെ അപേക്ഷ നല്‍കാം. https://ktet(dot)kerala(dot)gov(dot)in എന്ന പോര്‍ടല്‍ വഴി അപേക്ഷിക്കാം.
ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി/എസ് ടി/പി എച്ച്/ബ്ലൈന്‍ഡ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി ഫീസ് അടക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ktte(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഒന്നോ അതില്‍ അധികമോ വിഭാഗങ്ങളിലേക്ക് ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷ നല്‍കി ഫീസ് അടച്ചു കഴിഞ്ഞാല്‍ തിരുത്തലുകള്‍ക്ക് അവസരമില്ല. നവംബര്‍ 21ന് ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ നല്‍കുമ്പോള്‍, ഈവര്‍ഷം ഏപ്രില്‍ 18ന് ശേഷമെടുത്ത ഫോടോ അപ് ലോഡ് ചെയ്യേണ്ടതാണ്.
Keywords: Thiruvananthapuram, News, Kerala, Application, Job, K.TET application till 7th November.