കുഞ്ഞാലിക്കുട്ടി പറയുന്നത് പുറത്ത് പറയാനാവാത്ത തമാശകള്‍: കെ.എസ്.യു
Jun 26, 2012, 16:18 IST
തിരുവനന്തപുരം: വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേത് പുറത്തുപറയാനാവാത്ത തമാശകളാണെന്ന് കെ.എസ്.യു നേതാവ് വിഎസ് ജോയ്.
ഞങ്ങള്‍ ചാനലില്‍ പറയാവുന്ന തമാശകളെ പറയാറുള്ളൂ. വിദ്യാഭ്യാസ വകുപ്പിനെ വ്യവസായ മാഫിയയാക്കിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോയ് പറഞ്ഞു. പികെ അബ്ദുറബ്ബിനെതിരെ കെ.എസ്.യു നടത്തിയ പ്രസ്താവന ചാനലുകളില്‍ മുഖം കാണിക്കാനുള്ള തമാശയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോയ്.
വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം തേടുന്നതെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. ഇതോടെ കെ.എസ്.യുവും മുസ്ലീം ലീഗ് നേതൃത്വവും തമ്മില്‍ തുറന്ന യുദ്ധത്തിന് വഴിയൊരുങ്ങി.
English Summery
KSU turned against Kunjalikutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.