കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബജെറ്റ് ടൂറിസം സെലിന്റെ (KSRTC Budget Tourism Cell) നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍-കുമരകം പാകേജ് ഒരുങ്ങി. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാകേജ്.
ആദ്യ ദിനം വാഗമണില്‍ ഓഫ് റോഡ് ജീപ് (Jeep) സഫാരി, സൈറ്റ് സീയിംഗ്, കാംപ് ഫയര്‍ (Camp Fire), രണ്ടാം ദിനത്തില്‍ കുമരകത്ത് ഹൗസ് ബോടില്‍ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുള്‍പെടെ അഞ്ച് മണിക്കൂര്‍. കൂടാതെ ഒരു മണിക്കൂര്‍ മറൈന്‍ ഡ്രൈവ് സന്ദര്‍ശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉള്‍പെടെ ഒരാള്‍ക്ക് 3900 രൂപയാണ് നിരക്ക്.
ബുകിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675.
Keywords: Bus, Travel, Kannur, News, Kerala, KSRTC, KSRTC Vagamon-Kumarakam package ready.