കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടികെറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കന്‍ഡക്ടര്‍ക്ക് പരിക്ക്
Jan 27, 2022, 12:32 IST
വയനാട്: (www.kvartha.com27.01.2022) സുല്‍ത്താന്‍ ബത്തേരിയില്‍ കെഎസ്ആര്‍ടിസിയുടെ കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടികെറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ കന്‍ഡക്ടര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സുല്‍ത്താന്‍ ബത്തേരി ഡിപോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്ട്രോണിക് ടികെറ്റ് മെഷീനാണ് പൊട്ടിത്തെറച്ചത്.
പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇടിഎമിന്റെ വില.
സംഭവത്തെ തുടര്‍ന്ന് വിശദമായ പരിശോധന നടക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Wayanad, News, Kerala, Accident, Injured, KSRTC, bus, KSRTC electronic ticket machine explodes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.