KSRTC ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സി.പി.എം നേതാക്കളുടെ മര്‍ദനം; വധശ്രമമെന്ന് സി.പി.എം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 10.11.2014) സി.പി.എം. മൂലമറ്റം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചെന്നു പരാതി. ഏലപ്പാറ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബെന്നി ജോസഫ്, കണ്ടക്ടര്‍ ഷേണായി എന്നിവര്‍ക്കാണു പരിക്കേറ്റത്.

സി.പി.എം. മൂലമറ്റം ഏരിയാ സെക്രട്ടറി  കെ.എല്‍ ജോസഫിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്നാണു പരാതി. അതേസമയം, മൂലമറ്റം ഏരിയാ സെക്രട്ടറി കെ എല്‍ ജോസഫ്, കുളമാവ് ലോക്കല്‍ സെക്രട്ടറി പി.പി സണ്ണി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജ്ഞാനദാസ്, ഒ കെ സന്തോഷ് എന്നിവരെ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സി.പി.എമ്മും രംഗത്തെത്തി.

KSRTC ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സി.പി.എം നേതാക്കളുടെ മര്‍ദനം; വധശ്രമമെന്ന് സി.പി.എം
സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ ബെന്നി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  കഴിഞ്ഞ ദിവസം രാത്രി ഏഴോടെ എടാട് വച്ചാണ് സംഭവം. സംഭവത്തില്‍ സി.പി.എം. മൂലമറ്റം ഏരിയാ സെക്രട്ടറി കെ എല്‍ ജോസഫിനും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കുമെതിരേയാണ് വാഗമണ്‍ പോലിസ് കേസ്സെടുത്തിരിക്കുന്നത്. ഡ്യൂട്ടി തടസ്സപ്പെടുത്തി, കല്ലുപയോഗിച്ച് ആക്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വാഗമണ്‍ എസ്.ഐ. ബിജു പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്:  ഞായറാഴ്ച രാത്രി ഏലപ്പാറയില്‍ നിന്ന് തൊടുപുഴയ്ക്ക് പുറപ്പെട്ട ബസ്സിന് പിന്നില്‍ സി.പി.എം. ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാറില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

അമിത വേഗത്തില്‍ കാറോടിച്ച് വന്ന ഇവര്‍ വീതി കുറഞ്ഞ വഴിയില്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ പല തവണ ശ്രമിച്ചു. പലപ്പോഴും അപകടത്തിന്റെ വക്കില്‍ നിന്ന് കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എടാട് എത്തിയപ്പോള്‍ ബസ്സിനെ കാര്‍ മറികടന്നു. ബസ്സിന് മുന്നില്‍ കാര്‍ അനാവശ്യമായി ബ്രേക്കിട്ട് പലതവണ നിര്‍ത്തി. ഇതിനിടെ കാറിന് പിന്നില്‍ ബസ് ഉരഞ്ഞു. ഉടന്‍ ഏരിയാ സെക്രട്ടറി കാറില്‍ നിന്ന് പുറത്തിറങ്ങി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കണ്ടക്ടറെയും ആക്രമിച്ചു. സമീപത്തെ വീട്ടില്‍ ഓടിക്കയറിയ ജീവനക്കാരെ പിന്തുടര്‍ന്നും ആക്രമിച്ചു. രാത്രി പത്ത് മണിയോടെ നാട്ടുകാരെത്തിയാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. കെ എല്‍ ജോസഫ് സേവ് കെ.എസ്.ആര്‍.ടി.സിയുടെ മൂലമറ്റം യൂനിറ്റ് അധ്യക്ഷനാണ്. കെ.എസ്.ആര്‍.ടി.സി. അധികൃതരും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സി.പി.എം. വിശദീകരണം: കപ്പക്കാനം, ഉറുമ്പുള്ള് മേഖലകളില്‍ പരിപാടികളില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ എടാട് വച്ച് മൂലമറ്റം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ്സിനെ മറി കടന്ന് പാര്‍ട്ടി നേതാക്കള്‍ സഞ്ചരിച്ച വാഹനം കടന്നുപോയി. ഏരിയാ സെക്രട്ടറി കെ എല്‍ ജോസഫാണ് കാര്‍ ഓടിച്ചത്. ഇതില്‍ ക്ഷുഭിതനായ ഐ.എന്‍.ടി.യു.സി. യൂനിയന്‍ അംഗം ബെന്നി ജോസഫ് കാറിനു പിന്നില്‍ ബസ് ഇടിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കുളമാവ് ലോക്കല്‍ സെക്രട്ടറിയെ ബെന്നി കൈയേറ്റം ചെയ്തു. പരിക്കേറ്റ സണ്ണിയെയും ജ്ഞാനദാസിനെയും തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപകി സ്വീകരിക്കണമെന്ന് സി.പി.എം. മൂലമറ്റം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ പരാതിയിലും വാഗമണ്‍ പോലിസ് കേസ്സെടുത്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Bus, Assault, CPM, Kerala, Idukki, Thodupuzha, Case, Complaint, KSRTC. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script