KSRTC Bus | കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചുതകര്‍ത്തു; റോഡില്‍ മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ബ്രേക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നുവെന്ന് അധികൃതര്‍
കോട്ടയം: (KVARTHA) കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചുതകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പ്രസ് ക്ലബ് പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്‍ത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും കടന്ന് ബസ് മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ തന്നെ റോഡില്‍ മറ്റുവാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോവുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. ബ്രേക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.