ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ഥാടകരുടെ വാഹനവും ഉള്‍പെടെ അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 03.02.2022) ഇടപ്പള്ളി സിഗ്നലില്‍ കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ഥാടകരുടെ വാഹനവും ഉള്‍പെടെ അപകടത്തില്‍പ്പെട്ടു. ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇടപ്പള്ളി ജങ്ഷനില്‍ നിന്ന് എറണാകുളം ഡിപോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. 
Aster_MIMS

പിന്നാലെ മിനിലോറി ശബരിമല തീര്‍ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈകിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അടുത്ത് സെര്‍വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തില്‍പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. 

ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ഥാടകരുടെ വാഹനവും ഉള്‍പെടെ അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Kochi, News, Kerala, Injured, KSRTC, Accident, Bike, KSRTC bus and vehicles including sabarimala pilgrim collide in Kochi
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia