SWISS-TOWER 24/07/2023

Cut Down | 'വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ 460 വാഴകള്‍ വെട്ടിനശിപ്പിച്ചു'; ലക്ഷങ്ങളുടെ നഷ്ടം

 


ADVERTISEMENT

കൊച്ചി: (www.kvartha.com) വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ 460 വാഴകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. എറണാകുളം വാരപ്പെട്ടിയിലെ തോമസിന്റെ വാഴകളാണ് നശിച്ചത്. ഇതോടെ ഓണ വിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയതാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും തോമസ് പറയുന്നു. 
Aster mims 04/11/2022

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വാഴയുടെ ഇല ലൈനില്‍മുട്ടി കത്തിനശിച്ചിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും തോമസ് വ്യക്തമാക്കി. സംഭവത്തില്‍ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Cut Down | 'വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ 460 വാഴകള്‍ വെട്ടിനശിപ്പിച്ചു'; ലക്ഷങ്ങളുടെ നഷ്ടം

അതേസമയം സംഭവം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരതയാണ്. ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ  ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവന്‍ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിലും രണ്ടഭിപ്രായമില്ല. എന്നാല്‍, ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടണമായിരുന്നു എന്നും മന്ത്രി പറഞ്ഞു. 

വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഓണ വിപണിയിലേക്കുള്ള 460 വാഴക്കുലകളാണ് മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്. വാഴക്കൈകള്‍ വെട്ടി അപകട സാധ്യത ഒഴിവാക്കലായിരുന്നു വേണ്ടത്. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Keywords: Kochi, News, Kerala, KSEB Officials, Destroyed, Banana Trees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia