Award | കെ എസ് പ്രവീണ്‍കുമാര്‍ സ്മരാക ഫോടോഗ്രഫി പുരസ്‌കാരം എ സനേഷിന് സമ്മാനിക്കും


കണ്ണൂര്‍: (KVARTHA) ദേശാഭിമാനി ചീഫ് ഫോടോഗ്രാഫര്‍ (Deshabhimani Chief Photographer) ആയിരുന്ന അകാലത്തില്‍ അന്തരിച്ച കെ എസ് പ്രവീണ്‍കുമാറിന്റെ (Late KS Praveenkumar) പേരില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ് (Thrissur Press Club) ഏര്‍പെടുത്തിയ പ്രഥമ ഫോടോഗ്രഫി അവാര്‍ഡിന് (Photography Award) ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിലെ (New Indian Express) എ സനേഷിന്റെ (A Sanesh) 'സീകിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്' (Seeking Solace in Solitude) എന്ന ചിത്രം അര്‍ഹമായി. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് 'ഏകാന്തതയില്‍ ആശ്വാസം തേടി' എന്ന ചിത്രത്തില്‍. വാര്‍ത്താമൂല്യത്തോടൊപ്പം അതില്‍ തെളിയുന്ന കാവ്യാത്മകതയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആള്‍കൂട്ടത്തിലും അവരുടെ വേദനയുടെ ആഴം വ്യക്തമാക്കുന്ന ഈ ചിത്രം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 40 ലേറെ എന്‍ട്രികളില്‍നിന്നാണ് ഈ ചിത്രം തിരഞ്ഞെടുത്തത്.
പി മുസ്തഫ, വി എസ് ഷൈന്‍, എന്‍ പത്മനാഭന്‍ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം വിധി നിര്‍ണയിച്ചത്. കേരള മീഡിയ അകാഡമിയും തൃശ്ശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഫോടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
സാഹിത്യ അകാഡമിയില്‍ ജൂലായ് 12-ന് രാവിലെ 10.30 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ അവാര്‍ഡ് സമ്മാനിക്കും. കെ രാധാകൃഷ്ണന്‍ എംപി, പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാപഞ്ചായത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, മീഡിയ അകാഡമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, സംവിധായകന്‍ പ്രിയനന്ദനന്‍, മീഡിയ അകാഡമി സെക്രടറി അനില്‍ ബാസ്‌ക്കര്‍ എന്നിവര്‍ പങ്കെടുക്കും.