SWISS-TOWER 24/07/2023

കെപിസിസി പുനസംഘടന ഗണപതി കല്യാണം പോലെ: മുരളീധരന്‍

 


ADVERTISEMENT

കെപിസിസി പുനസംഘടന ഗണപതി കല്യാണം പോലെ: മുരളീധരന്‍
തിരുവനന്തപുരം: കെപിസിസി പുനസംഘടന ഗണപതി കല്യാണം പോലെയാണെന്ന്‌ കെ മുരളീധരന്‍. എംപിമാരേയും എംഎല്‍എമാരെയും ഒഴിവാക്കുന്നതല്ല പുനഃസംഘടന. ഒഴിവുള്ള സ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നല്‍കണം. പുനഃസംഘടന നടക്കാത്തതിലുള്ള വിമര്‍ശനത്തെ വിലക്കിയതു കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ്‌ മുരളീധരന്റെ പ്രസ്താവന. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും പരിസര പ്രദേശങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി പുനഃസംഘടനയെ അട്ടിമറിക്കുകയാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തിയിരുന്നു.

English Summery
KPCC reshuffle like Ganapathy's marriage: K Muraleedharan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia