K Sudhakaran | സിപിഎം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും വര്‍ഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ സുധാകരന്‍
Jun 8, 2023, 15:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സിപിഎം കള്ളന്‍മാരുടെയും കൊളളന്‍മാരുടെയും കൊള്ളക്കാരുടെയും വര്‍ഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തോട്ടടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമിന്റെ പൊതു നയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ പാര്‍ടിയെന്ന പാര്‍ടിയുടെ മുഖം മാറിയിരിക്കുകയാണ്. പ്രതീക്ഷയോട് കൂടി ജനങ്ങള്‍ കണ്ട സിപിഎമിന്റെ മുഖം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ടി തകരുകയാണ്. എല്ലായിടത്തും ഇവര്‍ സംരക്ഷിക്കുന്നത് കൊള്ളക്കാരെയും ഗുണ്ടകളെയുമാണ്. ഇതു തിരുത്താന്‍ സി.പി.എം തയ്യാറാകണം ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വാവിനും സംക്രാന്തിക്കും എന്തെങ്കിലും തോന്നിയിട്ടു പറഞ്ഞിട്ട് കാര്യമില്ല. ഇത് തിരുത്താനുള്ള അവസാന അവസരമാണ് സിപിഎമിന്. പൊലീസ് എസ്എഫ്‌ഐയെന്ന് കേട്ടാല്‍ ആ ഭാഗം തിരിഞ്ഞു നോക്കുന്നില്ല. വിദ്യയ്ക്ക് ഒറ്റയ്‌ക്കൊത്തും വ്യാജ രേഖയുണ്ടാക്കാന്‍ കഴിയില്ല. ആരുടെയൊക്കയോ പിന്‍തുണയുണ്ട്. അവരെ കണ്ടെത്തണം. പക്ഷെ ഒരു അന്വേഷണവും നടക്കുന്നില്ല.
പൊലീസ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ എന്നു കേട്ടാല്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇങ്ങന ഒരു നാടിന് എത്ര കാലം മുന്‍പോട്ടു പോകാന്‍ കഴിയും. എത്ര കാലം സത്യം മൂടി വയ്ക്കാന്‍ കഴിയും. പാര്‍ടി ഈ കാര്യത്തെ കുറിച്ചു പുനരാലോചിക്കണമെന്നും ഇത് തന്റെ സ്‌നേഹപുരസരമുള്ള അഭ്യര്‍ഥനയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
Keywords: Kannur, News, Kerala, KPCC, President, KPCC President K Sudhakaran against CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

