അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെ മനുഷ്യക്കടത്തായി ചിത്രീകരിക്കരുത്: മുസ്ലിം ലീഗ്
May 31, 2014, 13:58 IST
കോഴിക്കോട്: (www.kvartha.com 31.05.2014) അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് പഠനത്തിനായി കുട്ടികളെ കൊണ്ടുവരുന്നതിനെ മനുഷ്യക്കടത്തായി ചിത്രീകരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലാണ് ഏറ്റവും നല്ല രീതിയില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഭൗതിക ആവശ്യങ്ങള്‍ ഇല്ലാത്തതിനാലാണ് അനാഥ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇതിനെ രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി. അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെ മനുഷ്യ കടത്തായി ചിത്രീകരിക്കുന്നതിനെതിരെ കെ.പി.എ മജീദ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
സാമൂഹ്യ സേവനത്തിന്റെ പേരില്‍ അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സാമൂഹ്യസേവനമാണ് ലക്ഷ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങളില്‍ പോയി നടത്തണമെന്നും അന്യസംസ്ഥാന കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kozhikode, KPA Majeed, Muslim-League, Ramesh Chennithala, Minister, Orphanage, Facebook.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.