SWISS-TOWER 24/07/2023

Protest | കോഴിക്കോട് ബീച് ആശുപത്രിയില്‍ കാത് ലാബ് പ്രവര്‍ത്തനം നിലച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത ദിവസം പരിഹാരം ഉണ്ടാകുമെന്ന് അധികൃതര്‍

 


കോഴിക്കോട്: (www.kvartha.com) ബീച് ഗവ. ജനറല്‍ ആശുപത്രിയിലെ കാത് ലാബ് പ്രവര്‍ത്തനം നിലച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി ഡെപ്യൂടി സൂപ്രണ്ടിനെ ഉപരോധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് തുടങ്ങിയ ഉപരോധം ഒന്നര മണിക്കൂര്‍ നീണ്ടു. ലാബ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പു ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യൂത് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ഡിഎംഒയുമായി ബന്ധപ്പെട്ടു.

Aster mims 04/11/2022

അതിനുശേഷം കാത് ലാബ് പ്രൊഡക്ട് കമ്പനി വിതരണ അധികൃതരുമായി ബീച്ച് ആശുപത്രിയില്‍ വച്ച് ഡെപ്യൂട്ടി സൂപ്രണ്ട് കെ എം സച്ചിന്‍ ബാബു ചര്‍ച നടത്തി. ലാബിലേക്ക് സാധനങ്ങള്‍ നല്‍കിയ വിതരണക്കാര്‍ക്കുള്ള കുടിശ്ശിക ലഭ്യമാക്കാന്‍ ഈ ചര്‍ചയില്‍ തീരുമാനമായി. ഇതോടെ അടുത്ത ദിവസം മുതല്‍ കാത്ത് ലാബ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ ഉറപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ ബീച്ച് ആശുപത്രി സൂപ്രണ്ട് രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ യൂത്ത് കോണ്‍ഗ്രസ് ഉപരോധം അവസാനിപ്പിച്ചു.

Protest | കോഴിക്കോട് ബീച് ആശുപത്രിയില്‍ കാത് ലാബ് പ്രവര്‍ത്തനം നിലച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത ദിവസം പരിഹാരം ഉണ്ടാകുമെന്ന് അധികൃതര്‍

കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കുടിശ്ശിക 2 കോടി രൂപ നല്‍കാതിരുന്നതാണ് ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്ന് വിതരണക്കാര്‍ പിന്‍മാറാന്‍ കാരണം. നിലവിലുള്ള ആദ്യ ഘട്ട കുടിശിക 45 ലക്ഷം രൂപ അടുത്ത ദിവസം നല്‍കും ബാക്കിയുള്ളത് നവംബര്‍ 30നകം തീര്‍ക്കുമെന്ന് ഡെപ്യൂടി സൂപ്രണ്ട് കെ എം സച്ചിന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ലാബിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പാവപ്പെട്ട ഒട്ടേറെ രോഗികളാണ് പ്രതിസന്ധിയിലായത്. പ്രതിമാസം ശരാശരി 60 ആന്‍ജിയോ ഗ്രാമും, 40 ആന്‍ജിയോ പ്ലാസ്റ്റിയും ചെയ്ത് വരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാല്‍ ചെയ്യുന്നതിനാല്‍ നിര്‍ദ്ദന രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ്. ലാബ് പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ആര്‍ ശഹിന്‍, ശ്രീയേഷ് ചെലവൂര്‍, ടി എം നിമേഷ്, സുജിത്ത് കാഞ്ഞോളി, ടി എം വരുണ്‍ കുമാര്‍, വി ടി നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം കുടിശിക തുക രണ്ട് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ സാധനങ്ങള്‍ നല്‍കില്ലന്നാണ് വിതരണക്കാരുടെ നിലപാട്.

Keywords: Kozhikode, News, Kerala, hospital, Youth Congress, Politics, Kozhikode: Youth Congress workers protest against the stoppage of cath lab at Beach Hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia