Accident | 3 പേര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 2 പേര്‍ക്ക് ദാരുണാന്ത്യം
Nov 9, 2023, 19:28 IST
കോഴിക്കോട്: (KVARTHA) മൂന്നുപേര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാര്‍ഥികളായ അസ്ലം, അര്‍ശദ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഇപ്പോള്‍ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്‌കൂടറില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡില്‍ നിന്നും കുത്തനെയുള്ള താഴ്ചയാണിത്.
അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരുക്കേറ്റ് കിടന്ന നിലയില്‍ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്കെത്തിച്ചത്. അസ്ലം, അര്‍ശദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാന്‍ പോയതാണെന്നാണ് വിവരം.
Keywords: News, Kerala, Kerala News, Kozhikode, Accident, Accidental Death, Scooter, Kozhikode: Two students died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.