Robbery | വിവാഹ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വിവാഹ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി. കോഴിക്കോട് വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടിലാണ് സംഭവം. നടുവിലകണ്ടിയില്‍ ഹാശിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. അലമാര തുറന്ന് ആഭരണങ്ങള്‍ കവര്‍ന്ന വിവരം വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Aster_MIMS

Robbery | വിവാഹ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി പരാതി

Keywords:  Kozhikode, News, Kerala, Complaint, Police, Marriage, Robbery, Kozhikode: Robbery at marriage house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia