Injured | കോഴിക്കോട് ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ശംസുദ്ദീനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ശംസുദ്ദീനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച (31.10.2023) പുലര്‍ച്ചെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപിത്തെ ലോഡ്ജിലാണ് സംഭവം. 
Aster mims 04/11/2022

ശംസുദ്ദീനെ അന്വേഷിച്ച് ബന്ധുക്കള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്‌ന് കിടക്കുന്ന നിലയിലായിരുന്നു ശംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ശസുദ്ദീനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Injured | കോഴിക്കോട് ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

Keywords: News, Kerala, Kozhikode, Lodge, Police, Shot, Medical College, Injured, Treatment, Investigation, Kozhikode Medical college, Shamsudheen, Kozhikode: Man found injured in lodge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia