Arrested | 'സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവില്‍ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയെയും തടവിലാക്കി'; യുവാവ് അറസ്റ്റില്‍
Oct 10, 2023, 08:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) പൂജാരിയെയും സഹായിയെയും തടവിലാക്കിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍പെട്ട ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ ദിവസം പൊലീസ് മോചിപ്പിച്ചിരുന്നു.
പൊലീസ് പറയുന്നത്: സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവില്‍ വാങ്ങിയ പണം തിരികെ കിട്ടാനായി പൂജാരിയെയും സഹായിയെയും ജാഫറലി തടവിലാക്കി. പല തവണയായി വാങ്ങിയ എട്ട് ലക്ഷത്തോളം രൂപ തിരികെ കിട്ടിയാല്‍ ഇയാളെ മോചിപ്പിക്കാമെന്ന് സേലത്തുള്ള ഭാര്യയെ വിളിച്ചറിയിച്ചു. പിന്നാലെ ഭാര്യ മലപ്പുറം എസ് പിക്ക് നല്കിയ പരാതി നല്‍കുകയായിരുന്നു.
സുഹൃത്ത് വഴിയാണ് സേലം സ്വദേശിയായ പൂജാരിയെ ജാഫറലി പരിചയപ്പെടുന്നത്. വീട്ടില്‍ പൂജ നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് യുവാവിനെ പൂജാരി വിശ്വസിപ്പിച്ചു. ജനുവരിയില്‍ കൊണ്ടോട്ടിയിലെത്തിയ പൂജാരി ജാഫറലിയുടെ വീട്ടിലും കന്നുകാലി തൊഴുത്തിലും പൂജ നടത്തി. ലക്ഷങ്ങളാണ് പൂജ നടത്താനായി ഇയാള്‍ വാങ്ങിയിരുന്നത്. പല വട്ടം പൂജ നടത്തിയിട്ടും കടം കൂടിയതല്ലാതെ സാമ്പത്തികമായി ഒരു മെച്ചവുമുണ്ടായില്ലെന്ന് കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് ജാഫറലിക്ക് മനസിലായത്.
തുടര്‍ന്ന് പൂജ നടത്താനെന്ന് പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടോട്ടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പൂജാരിയേയും സഹായിയെയും ജാഫറലി തടവിലാക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസെത്തി പിറ്റേ ദിവസം തന്നെ ഇരുവരെയും മോചിപ്പിച്ചു. ഒളിവിലായിരുന്ന ജാഫറലിയെ കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാഫറലിയുടെ സഹായികളായ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.
Keywords: Kozhikode, News, Kerala, Crime, Police, Arrest, Karipur, Puja, Arrested, Accused, Police, Locked Up, Kozhikode: Locked up two person; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

