Arrested | വീട്ടില്‍ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികള്‍ പിടികൂടി വനംവകുപ്പ്; ഒരാള്‍ പിടിയില്‍
കോഴിക്കോട്: (www.kvartha.com) വീട്ടില്‍ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികള്‍ പിടികൂടി വനംവകുപ്പ്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ഭാഗത്താണ് സംഭവം. ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാജനെയാണ് കോഴിക്കോട് ഫോറസ്‌ററ് ഫ്ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച ചന്ദനത്തടികള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ പി പ്രഭാകരന്‍, ഡെപ്യൂടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ എബിന്‍ എ, സുബീര്‍, സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍മാരായ ജഗദീഷ് കുമാര്‍, വബീഷ് എം, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ ആസിഫ് എ, മുഹമ്മദ് അസ്ലം സി, ശ്രീനാഥ് കെ.വി, പ്രസുധ എം എസ്, ഡ്രൈവര്‍ ജിജിഷ് ടി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചന്ദനത്തടികള്‍ സഹിതം പിടികൂടിയത്.
Keywords: Kozhikode, News, Kerala, Arrest, Arrested, Kozhikode: Forest department seized 40 kg of illegal sandalwood.