Fire | പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. വെള്ളിയാഴ്ച (13.10.2023) പുലര്‍ചെ രണ്ട് മണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളില്‍ നിന്ന് ആറ് യൂനിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇവിടെ തീപ്പിടുത്തമുണ്ടായത്. ഒമ്പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അണയ്ക്കാനായത്.
Aster mims 04/11/2022

അതേസമയം ആറ് മാസം മുന്‍പാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്. കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടുത്ത സാധ്യത എന്ന് ഫയര്‍ഫോഴ്സ് റിപോര്‍ട് പുറത്ത് വന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രിയ ഉപയോഗവും സംസ്‌കരണ പ്രക്രിയയുടെ പോരായ്മയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കലക്ടര്‍ക്ക് സമര്‍പിച്ച റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. 

Fire | പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം

തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉചിതമാകുമെന്നും റിപോര്‍ടില്‍ പറയുന്നു. തീപ്പിടുത്തം നടന്ന ശേഷവും ഒരേകര്‍ വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരത്തി ഇട്ടിരിക്കുകയാണ്. ഇത് സുരക്ഷിതമാക്കിയില്ലെങ്കില്‍ വീണ്ടും അപകടത്തിന് ഇടയാക്കും. 

Keywords: News, Kerala, Accident, Kozhikode, Fire, Peruvayal, Waste Management Plant, Kozhikode: Fire in Peruvayal waste management plant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia